സെന്റ് ലൂസിയയില്‍ വെള്ളിയാഴ്ച്ച നടന്ന വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 6 വിക്കറ്റ് ജയം.നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്‌റ്റിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു .മഴ മൂലം 27 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത വെസ്‌റ്റിന്‍ഡീസ് 7 വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സെടുത്തു. എന്നാല്‍ പിന്നെയും മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ഡക്ക് വര്‍ത്തി ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്‌ഷ്യം 22 ഓവറില്‍ 159 റണ്‍സായി പുനര്‍നിര്‍ണയിച്ചു.ഇന്ത്യ 21.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു. ദിനേശ് കാര്‍ത്തിക്ക് 47ഉം ഗൗതം ഗംഭീര്‍ 44ഉം ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ് ധോനി പുറത്താകാതെ 44ഉം റണ്‍സെടുത്തു.യുവരാജ് സിംഗ് (2),രോഹിത് ശര്‍മ (11) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍ .ഈ വിജയത്തോടെ ഇന്ത്യ നാല് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലായി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us