നാഗ്പൂറിലെ വിദര്‍ഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിഗ്സില്‍ ഇന്ത്യ പതറുന്നു. വിക്കറ്റൊന്നും നഷ്ടപ്പെടാതെ മൂന്നാം ദിവസം കളി ആരംഭിച്ച ഇന്ത്യക്ക് ഇതുവരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട് .30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എടുത്തിട്ടുണ്ട് .സെവാഗ്(63),ബദരിനാഥ്(21)എന്നിവരാണ് ക്രീസില്‍ ഉള്ളത് .ഗൌതം ഗംഭീര്‍(12), സച്ചിന്‍ (7),വിജയ് (4) എന്നിവരാണ് പുറത്തായത്.
|