കൊടിക്കുന്നിലിന്‍റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി.2009 ലെ തിരെഞ്ഞെടുപ്പില്‍ കൊടിക്കുന്നിലിനോട് പരാജയപ്പെട്ട സി.പി. ഐ. സ്ഥാനാര്‍ഥി ആര്‍.എസ്. അനില്‍ അടക്കം മൂന്നുപേര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഈ വിധി. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ മത്സരിക്കാന്‍ കൊടിക്കുന്നിലിന് യോഗ്യതയില്ലെന്നും ഇതു സംബന്ധിച്ച കൊടിക്കുന്നില്‍ സമര്‍പ്പിച്ച തെളിവുകളും സാക്ഷി മൊഴികളും വിശ്വാസയോഗ്യമല്ലെന്നും കോടതി പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് മലങ്കര കത്തോലിക്ക സമുദായത്തില്‍ അംഗമാണെന്നും ആര്‍.എസ്. അനില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞിരുന്നു. അതുപോലെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അച്ഛന്റെ പേര് കുഞ്ഞന്‍ എന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് ജോസഫ് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും ഹരജിയില്‍ പറഞ്ഞു.ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നു കാണിച്ചാണ് കൊടിക്കുന്നില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍, നേരത്തെ സമര്‍പ്പിച്ച മറ്റൊരു രേഖയില്‍ ഹിന്ദു പുലയ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും കാണിച്ചിരുന്നു. ഈ മൂന്ന് രേഖകളും പരസ്പരവിരുദ്ധങ്ങളാണെന്ന് കോടതി കണ്ടെത്തി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us