അമേരിക്കയുടെ കിഴക്കന്‍ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയും മൂടല്‍ മഞ്ഞും കാരണം ജനജീവിതം സ്തംഭിച്ചതായി അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.തെക്കന്‍ ഇന്‍ഡിയാന, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, പെന്‍സില്‍വാനിയ,ഡെലവെയര്‍, ന്യൂജഴ്‌സി,മേരിലാന്‍ഡ് സംസ്ഥാനങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടത് .ഇവിടങ്ങളില്‍ പലയിടത്തും രണ്ടടിയോളം കനത്തില്‍ മഞ്ഞുമൂടിയിരിക്കുകയാണ്.
ഇത് മൂലം പലയിടങ്ങളിലും വാഹനഗതാഗതവും വാര്‍ത്താ വിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും താറുമാറായി. ട്രെയിന്‍ , വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വാഷിംഗ്ടണ്‍ ഡി.സി, വിര്‍ജീനിയ, മേരിലാന്‍ഡ് എന്നിവിടങ്ങിളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
|