| |
ഏകദിനം :ഇംഗ്ലണ്ടിന് ദയനീയ തോല്‍വി |
|
| |
|
രാജ്‌കോട്ടില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ദയനീയ തോല്‍വി.ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്സ് സ്കോര്‍ ആയ 387 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 229 റണ്‍സിന് ഓള്‍ ഔട്ട് ആയി.159 റണ്‍സിന്റെ പരാജയം. ഇയാന്‍ ബെല്‍ (25),മാറ്റ് പ്രയര്‍(4)ഒവൈസ് ഷാ(0)കെവിന്‍ പീറ്റേഴ്‌സണ്‍(63)കോളിങ് വുഡ്(20) ഫ്ലിന്റ് ഓഫ് (4)രവി ബൊപ്പാര (54*) എസ്.ആര്‍.പട്ടേല്‍(28) സ്റ്റ്യുവര്‍ട്ട് ബ്രോഡ്(26) സ്‌റ്റീവ് ഹാര്‍മിസണ്‍(0)ജെയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിങ്ങനെയാണ് ഇംഗ്ലണ്ടിന്റെ കളിക്കാര്‍ എടുത്ത റണ്‍സുകള്‍.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.എന്നാല്‍ ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സണിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടു യുവരാജും സേവാഗും തകര്‍ത്ത് ആടുകയായിരുന്നു. യുവ്‌രാജ് സിങ് 78 ബോളുകളില്‍ നിന്നുമാണ് 138 റണ്‍സ് കണ്ടെത്തിയത് .ഇതില്‍ 16 ഫോറുകളും 6 സിക്സറുകളും ഉള്‍പ്പെടുന്നു. വീരേന്ദര്‍ സെവാഗ് (85),ഗൗതം ഗംഭീര്‍ (51), സുരേഷ് റെയ്‌ന(43),യൂസഫ് പഠാന്‍(0),മഹേന്ദ്രസിങ് ധോനി(39)എന്നിങ്ങനെറണ്‍സ് എടുത്ത് പുറത്തായപ്പോള്‍ രോഹിത് ശര്‍മ(11),യുവ് രാജ് സിങ്(138)എന്നിവര്‍ പുറത്താകാതെ നിന്നു.
സ്കോര്‍സ്:
ഇന്ത്യ :387/5
ഇംഗ്ലണ്ട് :229/10
ടീം :
ഇന്ത്യ: വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ് ന, രോഹിത് ശര്‍മ, യുവ് രാജ് സിങ്, മഹേന്ദ്രസിങ് ധോനി(ക്യാപ്‌റ്റന്‍), യൂസഫ് പഠാന്‍, ഹര്‍ഭജന്‍സിങ്, സഹീര്‍ ഖാന്‍, ആര്‍.പി.സിങ്, മുനാഫ് പട്ടേല്‍.
ഇംഗ്ലണ്ട്: ഇയാന്‍ ബെല്‍, മാറ്റ് പ്രയര്‍, ഒവൈസ് ഷാ, കെവിന്‍ പീറ്റേഴ്‌സണ്‍(ക്യാപ്‌റ്റന്‍), പോള്‍ കോളിങ് വുഡ്, രവി ബൊപ്പാര,ഫ്ലിന്റ് ഓഫ് , എസ്.ആര്‍.പട്ടേല്‍, സ്റ്റ്യുവര്‍ട്ട് ബ്രോഡ്, സ്‌റ്റീവ് ഹാര്‍മിസണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|