ഇന്ത്യയിലെ ആദ്യത്തെ എട്ടുവരി കടല്‍പ്പാലം ചൊവ്വാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു .മുംബൈയിലെ വര്‍ളിയില്‍ നിന്ന് ബാന്ദ്രയിലേക്ക് അറബിക്കടലിന് കുറുകെ 5.6 കിലോമീറ്റര്‍
ദൈര്‍ഘ്യമുള്ള ഈ പാലം 1600 കോടി രൂപ ചിലവിട്ട് 10 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 126 മീറ്റര്‍ ഉയരമുള്ള രണ്ട് ടവറുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ അകമ്പടിയോടെയുള്ള പാലം കേബിള്‍ ശൃംഖലകൊണ്ട് പൂര്‍ണമായി ബന്ധിപ്പിച്ചിരിക്കുന്നു..ബാന്ദ്ര-വര്‍ളി എട്ട് കിലോമീറ്റര്‍ ദൂരം റോഡുമാര്‍ഗം ഇപ്പോള്‍ പിന്നിടാന്‍ ട്രാഫിക് ഒന്നര മണിക്കൂര്‍ വരെ വേണ്ടി വരുമ്പോള്‍ ഇനി ഈ ദൂരം കടല്‍പ്പാലത്തിലൂടെ കേവലം എട്ട് മിനിറ്റുകൊണ്ട് പിന്നിടാന്‍ കഴിയും. ഒരു ദിവസം ഈ റൂട്ടിലൂടെ കടന്നുപോകുന്ന ഏകദേശം14 ലക്ഷം വാഹനങ്ങള്‍ക്ക് ഈ പാലം ഒരനുഗ്രഹം ആവും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി അശോക് ചവാന്‍,കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍, തുടങ്ങി നിരവധി പ്രമുഖര്‍ ഉത്‌ഘാടന ചടങ്ങില്‍ പങ്കെടുക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us