Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  സി.പി.എം നേതാവ് വരദരാജനെ കാണാതായതായി  
 
സി.പി.എം. മുന്‍ കേന്ദ്രകമ്മിറ്റി അംഗവും സി.ഐ.ടി.യു. നേതാവുമായ ഡബ്ല്യു.ആര്‍. വരദരാജനെ കാണാതായതായി പരാതി. വരദരാജന്റെ ഭാര്യ സരസ്വതി വ്യഴാഴ്ചയാണ് തമിഴ്‌നാട്‌ ഡി.ജി.പി. ലതികാ സരണിനു ഇത് സംബന്ധിച്ച പരാതി നല്‍കിയത് . അണ്ണാ നഗറിലെ ശാന്തികോളനിയിലെ വസതിയില്‍നിന്നും കഴിഞ്ഞ പതിനാലാം തീയതിയാണ്‌ ഇദ്ദേഹത്തെ കാണാതാവുന്നത്‌.മുന്‍ തമിഴ്‌നാട്‌ എം.എല്‍.എ. കൂടിയാണ്‌ വരദരാജന്‍.

ഭാര്യക്ക്‌ കത്തെഴുതിവച്ചശേഷമാണു വരദരാജന്‍ വീടു വിട്ടിറങ്ങിയത്‌. ലാപ്‌ടോപ്‌ മകനു നല്‍കണമെന്നും മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌.

കേസന്വേഷണത്തിന്റെ ചുമതല ചെന്നൈ സിറ്റി പോലിസ്‌ കമ്മിഷണര്‍ ടി. രാജേന്ദ്രനാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ അലംഭാവം കാണിച്ചതിനെത്തുടര്‍ന്ന്‌ ഇദ്ദേഹത്തെ കേന്ദ്രകമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കാന്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സി.സി. യോഗം തീരുമാനിച്ചതില്‍ മനംനൊന്ത്‌ വീടു വിട്ടിറങ്ങുകയായിരുന്നു എന്നാണ്‌ പറയപ്പെടുന്നത്
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news