ഇന്ത്യ ചൈനയേക്കാള്‍ പുരോഗമിക്കുന്നത് ഇന്ത്യയിലെ ഇടത് പക്ഷത്തിന് സഹിക്കുന്നില്ലെന്ന് പി ചിദംബരം പാര്‍ലമെന്‍റില്‍ ആരോപിച്ചു . അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്നത്തെ ചര്‍ച്ചകള്‍ തുടങ്ങിയത് ചിദംബരത്തിന്റെ പ്രസംഗത്തോട് കൂടിയാണ് .ഈ അവസരത്തിലാണ് ചിദംബരം ഇടതു പക്ഷത്തിനെതിരെ ആഞ്ഞടിച്ചത് .
ചൈനയുടെ ഊര്‍ജ ഉല്പാദാനത്തിന്റെ രണ്ടു ശതമാനം ആണവോര്‍ജത്തില്‍ നിന്നാണെന്നും ഇടത് പക്ഷം ഓര്‍മിക്കണം.ചിദംബരം പറഞ്ഞു.ഹെഡ് ആക്ട് കൊണ്ട് ഇന്ത്യയെ ഒന്നും ചെയ്യാനാവില്ലെന്നും ഇത് ഇന്ത്യയുടെ വിദേശ നയത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു .
എന്‍ ഡി യെ പരാമര്‍ശിച്ച് അവര്‍ അധികാരത്തില്‍ വന്നാല്‍ കരാര്‍ നടപ്പിലാകുമെന്നത് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചിദംബരം പറഞ്ഞു.എന്നാല്‍ ഇടത് പക്ഷം ആണവകരാര്‍ നടപ്പിലാക്കരുത് എന്ന് ആഗ്രഹിക്കുന്നവരും ആണ് എന്നാല്‍ ഇരുവരും ചേര്‍ന്ന് ആണവകരാറിനെതിരെ വോട്ട് ചെയ്യുന്നു . ഇതാണ് ഇടത് -ബി ജെ പി ബന്ധം ചിദംബരം വ്യക്തമാക്കി
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.