കേരളത്തിന്റെ വെട്ടിക്കുറച്ച എ പി എല്‍ അരിവിഹിതം ഉടന്‍ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ഭക്‌ഷ്യ-കൃഷി സഹമന്ത്രി കെ വി തോമസ് .ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഈക്കാര്യം പറഞ്ഞത് .കേന്ദ്രമന്ത്രിസഭാ ഉപസമിതിയാണ് നേരത്തെ അരിവിഹിതം വെട്ടിക്കുറച്ചതെന്നും അതിനാല്‍ അതേ സമിതിക്കു മാത്രമേ അത് പുനസ്ഥാപിക്കാന്‍ സമിതിക്കു മാത്രമേ കഴിയൂ എന്ന് പറഞ്ഞ തോമസ് അതിനു വേണ്ടി കേന്ദ്രമന്ത്രിസഭാ ഉപസമിതി ഉടന്‍ യോഗംചേരുമെന്നും പറഞ്ഞു.ഗോഡൌണുകളില്‍ ഇപ്പോള്‍ ഭക്‌ഷ്യധാന്യം നിറഞ്ഞു കിടക്കുകയാണെന്നും, അതുകൊണ്ട് മുമ്പ് നല്‍കിയ അരിവിഹിതം പുനസ്ഥാപിക്കുന്നതില്‍ തടസ്സമില്ലെന്നും മന്ത്രി കൂട്ടി ചേര്‍ത്തു .അതേസമയം, ഏപ്രില്‍ മാസത്തില്‍ കേന്ദ്രം നല്‍കിയ അരിവിഹിതം മുഴുവനായി എറ്റെടുക്കാന്‍ കേരളത്തിനായില്ലെന്നും കെ വി തോമസ് കുറ്റപ്പെടുത്തി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us