ആണവകരാറിനെ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി വ്യാഴാഴ്ച ടെലഫോണിലൂടെ ചര്‍ച്ച നടത്തി.
ആണവകരാര്‍ എത്രയും വേഗം നടപ്പിലാക്കണം എന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടതായി അമേരിക്കന്‍ ദേശീയ സുരക്ഷാ സമിതി വക്താവ് ഗോര്‍ഡണ്‍ ജോണ്‍ഡോര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബുഷ് പ്രത്യാശ പ്രകടിപ്പിച്ചു .
ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ശക്തിപ്പെടുത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബുഷ് പറഞ്ഞു. മുടങ്ങിപ്പോയ ലോക വ്യാപാര സംഘടനാ ചര്‍ച്ചകളെ കുറിച്ചും ഇരുവരും സംസാരിച്ചു എന്ന് ഗോര്‍ഡണ്‍ ജോണ്‍ഡോര്‍ വ്യക്തമാക്കി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.