ജൊഹാനസ്ബര്‍ഗ്ഗില്‍ നടന്ന കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ അമേരിക്കയുടെ സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് ബ്രസില്‍ കോണ്‍ഫെഡറേഷന്‍ കപ്പ് കിരീടം മൂന്നാം തവണയും സ്വന്തമാക്കി . ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നിട്ടു നിന്നത് അമേരിക്കയായിരുന്നു .എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ അടിച്ചാണ് ബ്രസീല്‍ കിരീടം തട്ടിയെടുത്തത്(3-2). ഇതോടെ കോണ്‍ഫെഡറേഷന്‍സ് കപ്പ് മൂന്നു തവണ സ്വന്തമാക്കുന്ന ആദ്യ ടീമായി ബ്രസീല്‍ മാറി .
അമേരിക്കയുടെ ക്ലിന്റ് ഡെംപ്സി (9), ലണ്ടന്‍ ഡോണവന്‍ (26) എന്നിവരുടെ ഗോളിലൂടെ ആദ്യപകുതിയില്‍ മുന്നിട്ട് നിന്ന അമേരിക്കയെ ബ്രസീല്‍ രണ്ടാംപകുതിയില്‍ ലൂയിസ് ഫാബിയാനോ (46,73 ), ക്യാപ്റ്റന്‍ ലൂസിയോ (83) എന്നിവരുടെ ഗോളുകളിലൂടെ ശക്തമായി തിരിച്ചടിച്ചതോടെ കോണ്‍ഫെഡറേഷന്‍ കപ്പ് ബ്രസീലി ന് സ്വന്തമാവുകയായിരുന്നു . ഫൈനലിലെ ഇരട്ട ഗോളടക്കം അഞ്ചുഗോളുകളുമായി ലൂയിസ് ഫാബിയാനോ സ്വര്‍ണപ്പന്തിന് അര്‍ഹനായി.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us