കിങ്സ്റ്റണ്ണില്‍ ഞയാറാഴ്ച്ച നടന്ന ഇന്ത്യ -വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ ദയനീയ തോല്‍വി .ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 188 റണ്‍സിന് എല്ലാവരും പുറത്തായി .ഒരു ഘട്ടത്തില്‍ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സ് എന്ന പരിതാപകരമായ നിലയിലായിരുന്നു .എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ധോണി(95)യും ആര്‍.പി.സിങും (23) കൂട്ടിച്ചേര്‍ത്ത 101 റണ്‍സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും ഒഴിവാക്കിയത് .രണ്ടാമത് ബാറ്റ് ചെയ്യ്ത വിന്‍ഡീസ് 15.1 ഓവര്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിന് ലക്ഷ്യം മറികടന്നു. സ്കോര്‍ : ഇന്ത്യ-48.2 ഓവറില്‍ 188ന് പുറത്ത്. വിന്‍ഡീസ്-34.1 ഓവറില്‍ 2ന് 192.
ഇതോടെ നാലു കളികളുടെ പരമ്പര സമനിലയിലായി (1-1). ആദ്യ കളിയില്‍ ഇന്ത്യ 20 റണ്‍സിന് ജയിച്ചിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us