രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമര്‍ പുടിന്‍ വ്യഴാഴ്ച ഇന്ത്യയിലെത്തുന്നു. പ്രധാനമന്ത്രി ആയശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഈ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.സാങ്കേതിക രംഗത്തും ഊര്‍ജരംഗത്തും സഹകരണം ശക്‌തമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. അഡ്‌മിറല്‍ ഗ്രോഷ്‌കോവ് കപ്പല്‍ ഇന്ത്യക്കു കൈമാറുന്നതിനുള്ള അന്തിമ കരാര്‍ പ്രതിരോധ രംഗത്ത് നിരവധി കരാറുകള്‍ പുടിന്റെ സന്ദര്‍ശനവേളയില്‍ ഒപ്പിടുമെന്നാണ് കരുതപ്പെടുന്നത് ,മിഗ്-29 വിമാനങ്ങളുടെ വില്‍പ്പന, കൂടംകുളം ഉള്‍പ്പെടെ ഊര്‍ജ്ജ മേഖലയിലെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചുള്ള കരാറുകള്‍ തുടങ്ങിയവയുടെ കാര്യത്തിലും അന്തിമ തീരുമാനം ആകുമെന്നാണ് കരുതപ്പെടുനത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us