ശ്രിലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 800 വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കി .മുരളി രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്ന അവസാന ടെസ്റ്റ് മത്സരമായ ഇന്ത്യ- ശ്രിലങ്ക ടെസ്റ്റിന്‍റെ അവസാന ദിവസമാണ് മുരളി ഈ റെക്കോഡ് നേടിയത് .
കരിയറിലെ അവസാന ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റ് നേടിയാണ് ഈ അപൂര്‍വ നേട്ടം കൈക്കലാക്കിയത് .ഇന്ത്യയുടെ രണ്ടാം ഇന്നിങ്ങ്സില്‍ പത്താമനായി ഇറങ്ങിയ പ്രഗ്യാന്‍ ഓജയാണ് മുരളിയുടെ 800മത്തെ ഇര . മുരളിയുടെ ബൌളിങ്ങില്‍ ഓജയുടെ ബാറ്റിലുരസിയ പന്ത് സ്ലിപ്പില്‍ ജയവര്‍ധനയാണ് കൈയിലൊതുക്കിയാണ് .
133 ടെസ്റ്റില്‍ നിന്നാണ് മുരളി 800 വിക്കറ്റ് എന്ന ഈ നേട്ടം കുറിച്ചത്. ഇതില്‍ 67 തവണ അഞ്ച് വിക്കറ്റ് നേട്ടവും 22 പ്രാവശ്യത്തെ 10 വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. ടെസ്റ്റിന് പുറമേ ഏകദിനത്തിലും ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ റെക്കോഡും(505) മുരളിയുടെ പേരിലാണ്.അതെ സമയം ഇന്ത്യയുടെ രണ്ടാം ഇന്നിങ്ങ്സ് 338 റണ്‍സിന് അവസാനിച്ചു ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കയ്ക്ക് വിജയിക്കാന്‍ 94 റണ്‍സ് മാത്രം മതി എന്ന അവസ്ഥയാണുള്ളത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us