1992- ഡിസംബര്‍ ആറിന് ബാബറി മസ്‌ജിദ് തകര്‍ത്ത സംഭവത്തെ പറ്റി അന്വേഷിച്ച ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രധാനമന്ത്രി മനോഹന്‍ സിങ്ങിന് റിട്ട. ജഡ്‌ജി എം എസ് ലിബറാന്‍ സമര്‍പ്പിച്ചു .സംഭവം നടന്ന് 17 വര്‍ഷത്തിന് ശേഷം ആണ് റിപ്പോര്‍ട്ട് പൂര്‍ത്തിയായത് .1992 ഡിസംബര്‍ 6 നാണ് ബാബറി മസ്‌ജിദിലേക്ക് ചില ഹിന്ദുസംഘടനാപ്രവര്‍ത്തകര്‍ കര്‍സേവകര്‍ എന്ന പേരില്‍ മാര്‍ച്ച് നടത്തുകയും പള്ളി തകര്‍ക്കുകയും ചെയ്‌തത്.തുടര്‍ന്ന് വര്‍ഗീയകലാപം പൊട്ടി പുറപ്പെട്ടിരുന്നു . വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനായി 8 കോടി രൂപയാണ് ആകെ ചെലവ്. 400 ലധികം സിറ്റിങുകള്‍ ഇതിനായി കമ്മീഷന്‍ നടത്തി. 2005ലാണ് അവസാനത്തെ സാക്ഷിവിസ്‌താരം പൂര്‍ത്തിയായത്. 48 തവണയാണ് കമ്മീഷന് സമയം പുതുക്കിക്കൊടുത്തത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us