Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  ഇടതിന്‌ വീണ്ടും കനത്ത തിരിച്ചടി  
 
കൊല്‍ക്കത്ത: ബംഗാളില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഇടതിന്‌ കനത്ത അടിയേറ്റു.പശ്ചിമബംഗാളിലെ 16 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌- കോണ്‍ഗ്രസ്‌ , 13 മുനിസിപാലിറ്റികള്‍ സഖ്യം തൂത്തുവാരിയപ്പോള്‍ സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി, ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയം ആവര്‍ത്തിച്ചു.പശ്ചിമബംഗാളില്‍ ഇടതുഭരണം വേണ്ടെന്ന്‌ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന്‌ തൃണമൂല്‍ നിയമസഭാകക്ഷി നേതാവ്‌ പാര്‍ഥ ചതോപാധ്യായ പറഞ്ഞു.
ഇത്തരത്തിലൊരു തിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ചിരുന്നില്ലെന്ന്‌ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും സംസ്ഥാനഗതാഗത വകുപ്പുമന്ത്രിയുമായ സുഭാഷ്‌ ചക്രവര്‍ത്തി പറഞ്ഞു. ഈ സ്ഥിതിവിശേഷം ഇടതുമുന്നണിക്ക്‌ ആശ്വാസം പകരുന്നതല്ലെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനവിധി കണക്കിലെടുത്ത് മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ സര്‍ക്കാര്‍ പുറത്തു പോകണമെന്നു തൃണമൂല്‍ നേതാവ്‌ മമതാ ബാനര്‍ജിയും കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു. ബംഗാളിലെ 10 ജില്ലകളിലെ 16 മുനിസിപ്പാലിറ്റികളില്‍ 11ലും ഇടതുമുന്നണി ഭരണമാണ്‌ നിലനിന്നിരുന്നത്‌.മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനൊപ്പം നടന്ന സിലിഗുഡി സബ്‌ഡിവിഷണല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കാണ്‌ ജയം. ഞായറാഴ്‌ചയാണ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നീലാംബരി
Directed by: Harinarayanan
Staring : Vineeth, Anoop Menon, Bhama, Divya, Harisree Ashoka, Suraj Venjarammoodu
   
         
    Related news