ഒന്നാം മാറാട് കലാപത്തിലെ ഷിംജിത്ത് വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് പ്രത്യേക വിചാരണക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു . ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനു പുറമേ അവര്‍ 25,000 രൂപ പിഴയും ഇവര്‍ അടയ്ക്കണം. എട്ട് മുതല്‍ 16 വരെയുള്ള ഒമ്പത് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവും 18,000 രൂപ പിഴയും ഒടുക്കണം.
പിഴ ഒടുക്കാത്ത പക്ഷം ഇവര്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കേസിലെ ഒമ്പതാം സാക്ഷി കൂടിയായ ഷിംജിത്തിന്റെ അമ്മയ്ക്ക് നല്‍കാനും കോടതി ഉത്തരവായിട്ടുണ്ട് . 2002-ല്‍ തെക്കേത്തൊടി ഷിംജിത്തിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രത്യേക കോടതിയുടെ ഈ വിധി .കേസില്‍ മൊത്തം 20 പ്രതികളാണുണ്ടായിരുന്നത്.എന്നാല്‍തെളിവുകളുടെ അഭാവത്തില്‍ നാലു പേരെ കുറ്റവിമുക്തരാണെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടിരുന്നു .വിധി പ്രസ്താവിക്കുന്നതിനെ തുടര്‍ന്നു കോഴിക്കോട് എരഞ്ഞിപ്പാലത്ത് കനത്ത പോലീസെ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us