ഡോ സുകുമാര്‍ അഴീക്കോടിന് എതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയല്‍ രംഗത്ത്.അഴീക്കോടിന്‍റെ സ്വത്തും സ്വത്തിന്‍റെ സ്രോതസ്സും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ വിവാദത്തിനു തിരികൊളുത്തി ജോണ്‍ ഡാനിയല്‍ അഴിക്കോടിന് കത്തയച്ചിരിക്കുന്നത്.
സ്വത്ത് വെളിപ്പെടുത്താനുള്ള മടി കൊണ്‌ടാണോ അഴീക്കോട് പത്മശ്രീ പുരസ്കാരം നിരസിച്ചതെന്നു വ്യക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. തുച്ഛമായ പെന്‍ഷന്‍ മാത്രമാണു വരുമാനമെന്നും പ്രസംഗിക്കാന്‍ പോകുമ്പോള്‍ പെട്രോള്‍ കാശു മാത്രമാണ് വാങ്ങുന്നതെന്നും പറയുന്ന അഴീക്കോട് 50 ലക്ഷം രൂപയോളം ചെലവില്‍ ഭൂമി വാങ്ങിയതും 25 ലക്ഷത്തോളം രൂപയ്ക്കു വീടു പണിതതും എങ്ങനെയെന്നു കേരളസമൂഹത്തോട് വെളിപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വീട്ടിലെ ലക്ഷങ്ങള്‍ വില വരുന്ന ഫര്‍ണിച്ചര്‍ സമ്പന്ന വ്യവസായി നല്‍കിയതാണെന്നു അഴീക്കോട് തന്നെ നേരത്തെ സമ്മതിച്ചിട്ടുണ്‌ട്. സര്‍ക്കാര്‍ വക ചിറ കൈയേറിയാണു വീടു പണിതതെന്നു കലക്ടറേറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നു വിവരം ലഭിച്ചിട്ടുണ്ട്. ഇതു സത്യമാണോ എന്ന് അഴീക്കോട് വ്യക്തമാക്കണം. തെറ്റാണെങ്കില്‍ ആരോപണം പിന്‍വലിക്കാന്‍ തയാറാണെന്നും ജോണ്‍ ഡാനിയല്‍ കത്തില്‍ വ്യക്തമാക്കുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us