സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് പന്നിപ്പനി(എച്ച് വണ്‍ എന്‍ വണ്‍ പനി)സ്ഥിതീകരിച്ചു.ബ്രിട്ടനില്‍ നിന്ന് കൊച്ചിയിലെത്തിയ അമ്മയ്‌ക്കും മകനും അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിനിക്കുമാണ് പന്നിപ്പന്നിയുണ്ടെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഞായറാഴ്‌ച സ്ഥിതീകരിച്ചത്. ഇതിന് പിന്നാലെ കാനഡയില്‍ നിന്നെത്തിയ 2 പേരും അമേരിക്കയില്‍ നിന്നെത്തിയ ഏഴ് വയസ്സുള്ള കുട്ടിയുമാണ് പെരുമ്പാവൂര്‍ താലൂക്ക് ആസ്‌പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇവരെ പനിബാധിയെ തുടര്‍ന്ന് ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരുടെ തൊണ്ടയിലെ സ്രവം ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡിസീസ് ലാബിലേക്ക് പരിശോധനയ്‌ക്കയച്ചിരിക്കുകയാണ്. പരിശോധനാഫലം നന്നതിനു ശേഷമേ ഇവര്‍ക്ക് പന്നിപ്പനി തന്നെയാണോ എന്ന് സ്ഥിരീകരിക്കാനാകൂ.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us