സ്മാര്‍ട്ട്‌സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ച് 29ന് കൊച്ചിയില്‍ നടക്കും.ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് ടീകോം അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട് .
ടീകോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം യോഗത്തിനെത്തും. സംസ്ഥാനസര്‍ക്കാരാണ് 29ന് യോഗം ചേരാമെന്ന് ആദ്യം നിര്‍ദേശിച്ചത്.
കൊച്ചയിലെ റമളാ ഹോട്ടലില്‍ 29ന് വൈകുന്നേരമായിരിക്കും യോഗം നടക്കുക.കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് ഈയിടെ കത്തയച്ചിരുന്നു .പണി നിശ്ചിത സമയത്ത് ആരംഭിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ പുതിയ സംരംഭകരെ തേടുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം.
|