എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അപ്രതീക്ഷമായി കൊച്ചിയില്‍ എത്തി.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി എത്തിയത്.ആലുവയിലെ എടത്തലയില്‍ നടക്കുന്ന കെ.എസ്.യുവിന്റെ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അദ്ദേഹം പോണ്ടിച്ചേരിയില്‍ നിന്നും കൊച്ചിയിലെത്തിയിരിക്കുന്നത് . മൂന്നു ദിവസമായി നടന്നുവരുന്ന ക്യാമ്പിന്റെ അവസാന ദിവസമാണ് ഇന്ന് .സംസ്ഥാനത്തെ കെ.എസ്.യു നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിയുടെ വരവിനെ സംബന്ധിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല.അല്പ സമയത്തിനകം തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ച് പോകുമെന്നാണ് അറിയാന്‍ കഴിയുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us