സ്വകാര്യ ബസ്സ് സമരം :മന്ത്രി ബസ്സ് ഉടമകളുമായി ചര്‍ച്ച നടത്തും
യാത്ര നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ്സ് ഉടമകള്‍ വ്യഴാഴ്ച സംസ്ഥാനത്ത് സൂചന പണിമുടക്ക് നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ബസ്സ് ഉടമകളുമായി ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. മന്ത്രിയുടെ ചേംബറില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചര്‍ച്ച നടക്കുക.
മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കുക,വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് പൂര്‍ണമായും പിന്‍വലിക്കുക, ഡീസല്‍ വില വര്‍ധനക്ക് ആനുപാതികമായി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരം നടത്താന്‍ തയ്യാറെടുക്കുന്നത്. ഇതിന് മുന്നോടിയായി വ്യാഴാഴ്ച സൂചന പണിമുടക്കും ഓഗസ്റ്റ് മൂന്നു മുതല്‍ അനിശ്ചിതകാല സമരവും നടത്താനാണ് ബസ്സ് ഉടമകള്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us