കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്ര ആസൂത്രണക്കമ്മീഷന്‍ അനുമതി നല്‍കി. കേന്ദ്ര നഗര വികസന വകുപ്പ് മന്ത്രി ജയ്‌പാല്‍ റെഡ്‌ഡി തിങ്കളാഴ്‌ച ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയച്ചതാണിക്കാര്യം .
ഇനി മന്ത്രിസഭയുടെ അനുമതികൂടി ലഭിച്ചാല്‍ പദ്ധതി പ്രവൃത്തി തുടങ്ങുമെന്നും അതിനു വേണ്ടി കേന്ദ്രനഗരവികസന മന്ത്രാലയം അടുത്ത നൂറുദിവസത്തെ കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് അനുമതി വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
തൃപ്പൂണിത്തുറയ്‌ക്കും ആലുവയ്‌ക്കുമിടയില്‍ 26 കി.മി.നീളത്തിലുള്ളതാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി. 3,048 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 40 ശതമാനം (450 കോടി രൂപ വീതം) കേന്ദ്രവും സംസ്ഥാനസര്‍ക്കാറും തുല്യമായി വഹിക്കും. 60 ശതമാനം വിദേശവായ്‌പയായിരിക്കും. ജപ്പാന്‍ ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ആയിരിക്കും കൊച്ചി മെട്രോയ്‌ക്കും വായ്‌പ നല്‍കുക.ഇവര്‍ തന്നെയാണ് ഇപ്പോള്‍ ഡല്‍ഹിയിലും ചെന്നൈയിലും ഉള്ള മെട്രോ പദ്ധതിക്ക് സഹായം നല്‍കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us