പാലക്കാട്: പട്ടാമ്പി ആമയൂരില്‍ കൊല്ലപ്പെട്ട മുന്ന് പേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. അമ്മ ലിസി, മക്കളായ അമല്‍(9), അമന്യ(3) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ലിസിയുടെ മൃതദേഹം വീടിന് സമീപത്തെ സെപ്‌റ്റിക് ടാങ്കില്‍നിന്നും മക്കളുടെ മൃതദേഹങ്ങള്‍ സമീപത്തെ കാട്ടില്‍നിന്ന് ചാക്കില്‍കെട്ടിയനിലയിലുമാണ് കണ്ടെടുത്തത്. ഇതോടെ ഈ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
കോട്ടയം ചക്കാമ്പുഴ പറമ്പത്തേട്ട് റജികുമാറിന്റെ മക്കളായ അമലു(12), അമല്യ (8) എന്നിവരെ ബുധനാഴ്‌ചയാണ് ആമയൂരിലെ വാടക വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയിരുന്നു . കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്‌റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു. അമലു പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട് .
ലിസിയുടെ ഭര്‍ത്താവും കുട്ടികളുടെ അച്ച്ചനുമായ കോട്ടയം ചക്കാമ്പുഴ പറമ്പത്തേട്ട് റജികുമാര്‍ ഒളിവിലാണ് .കൊലപാതകത്തിന് പിന്നില്‍ റജികുമാര്‍ ആണെന്ന് സംശയിക്കുന്നതായി കരുതുന്നു
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.