സുനാമി ഫണ്ട് : പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങി പോയി
സുനാമി പുനരധിവാസത്തിനുള്ള പദ്ധതിയുടെ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പി.സി ജോര്‍ജ് നല്‍കിയ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.നാലു വര്‍ഷമായി പദ്ധതി ഇഴഞ്ഞു നീങ്ങുകയാണെന്ന് പറഞ്ഞ പി സി ജോര്‍ജ് 12,000 വീടുകളുടെ നിര്‍മ്മാണം നടത്തേണ്ടിടത്ത് 4657 വീടുകളുടെ പണിമാത്രമാണ് നടന്നതെന്ന് കുറ്റപ്പെടുത്തി. ഇക്കാരണത്താല്‍ സുനാമി ബാധിത പ്രദേശങ്ങളില്‍ ഗുരുതര പ്രശ്നമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു .
പദ്ധതി വൈകിയതു സ്ഥലമെടുപ്പിനുള്ള കാലതാമസം മൂലമാണെന്ന് പറഞ്ഞ റവന്യുമന്ത്രി കെ പി രാജേന്ദ്രന്‍ ഈ വര്‍ഷം നവംബറോടെ മുഴുവന്‍ വീടുകളും നിര്‍മ്മിച്ചു കഴിയുമെന്നും സഭയെ അറിയിച്ചു .മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us