Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ മാത്രം മതി:പ്രതിരോധമന്ത്രി  
 
രാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ മാത്രം മതി, വികസനകാര്യത്തില്‍ വേണ്ട എന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി.ശനിയാഴ്ച വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രതിരോധമന്ത്രി ഇങ്ങനെ പറഞ്ഞത് .
വികസനകാര്യങ്ങളില്‍ കേരളത്തില്‍ എവിടെ തൊട്ടാലും വിവാദമാണ് . ഇതുപോലെ വിവാദങ്ങള്‍ മറ്റൊരു സ്ഥലത്തും കണ്ടിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത് നല്ല കാര്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു.വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ താന്‍ എന്നും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പമാണെന്നും ആന്റണി വ്യക്തമാക്കി .

വിഴിഞ്ഞം തുറമുഖത്തിനു വേണ്ടി കൂടുതല്‍ തുക അനുവദിക്കുമെന്നും കേരളത്തിന്റെ തീരസുരക്ഷ ശക്തമാക്കുമെന്നും ഇതിന്റെ ഭാഗമായി കോസ്റ്റ്ഗാര്‍ഡിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു . സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി എം വിജയകുമാറും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news