കാസര്‍ഗോട്ട് വന്‍കിട കല്‍ക്കരി വൈദ്യുതി നിലയത്തിനു സാധ്യത
വൈദ്യുതി ബോര്‍ഡും വ്യവസായവകുപ്പും സംയുക്‌തമായി നടപ്പാക്കുന്ന 16,000 കോടി രൂപ മുതല്‍മുടക്ക് പ്രതിക്ഷിക്കുന്ന വന്‍കിട കല്‍ക്കരി വൈദ്യുതി നിലയ പദ്ധതിയുടെ രൂപരേഖ സംസ്‌ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി) തയാറാക്കി.
കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 2000 ഏക്കറാണു പദ്ധതിക്കായി പരിഗണിക്കുന്നത്.4,000 മെഗാവാട്ട് ശേഷിയുള്ള വന്‍കിട വൈദ്യുതിനിലയം സ്‌ഥാപിക്കാനാണ് പദ്ധതി.
താപവൈദ്യുതിക്ക് യൂണിറ്റിന് 10 രൂപയും ഡീസല്‍ വൈദ്യുതിക്ക് യൂണിറ്റിന് 9 രൂപയും ആകുമെന്നിരിക്കെ ജലവൈദ്യുതിക്കും കല്‍ക്കരി വൈദ്യുതിക്കും രണ്ടുരൂപയേ ഉല്‍പാദനച്ചെലവുള്ളൂ.
ചീമേനി കല്‍ക്കരി നിലയം യഥാര്ത്യമായാല്‍ ദക്ഷിണേന്ത്യയിലെ വന്‍കിട പദ്ധതികളിലൊന്നാവും അത്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.