സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്ലസ് ടു കോഴ്‌സുകള്‍ അനുവദിച്ചു.തൃശ്ശൂരിന് വടക്കോട്ടുള്ള ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ ഈ അധ്യയനവര്‍ഷം മുതല്‍ 178 സ്‌കൂളുകളില്‍ കൂടി ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ ആരംഭിക്കും.തിങ്കളാഴ്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണീക്കാര്യം. ഇത് മൂലം 22,000 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്ലസ്‌വണ്ണിന് പ്രവേശനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .കാസര്‍കോട്-12 ,കണ്ണൂര്‍-30,കോഴിക്കോട് -31,വയനാട്-8,തൃശ്ശൂര്‍ 34, പാലക്കാട് 36, മലപ്പുറം -27എന്നിങ്ങനെ 178 സ്‌കൂളുകളില്‍ രണ്ട് കോഴ്‌സുകള്‍ വീതമാണ് അനുവദിക്കുക.പത്ത് മോഡല്‍ റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് ആരംഭിക്കും.
20/07/2010
|