കണ്ണൂരിലും വയാനാട്ടിലും നബാര്‍ഡ് ഓഫീസ് ആക്രമിക്കപ്പെട്ടു.ഇന്നു രാവിലെ ആറ് മണിയോടെ ആണ് നാലോളം വരുന്ന സി.പി.എം (എല്‍) പ്രവര്‍ത്തകര്‍ കണ്ണൂരിലെ നബാര്‍ഡ് ഓഫീസ് ആക്രമിച്ചത്. ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍ ഇവര്‍ പൂര്‍ണ്ണമായും നശിപ്പിക്കുകയും ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ക്കുകയും ചെയ്തു . ഈ സമയം ഇവിടെ ജനറല്‍ മാനേജരും കുടുംബവും ഉണ്ടായിരുന്നെങ്കിലും ഇവരെ അക്രമികള്‍ ഭീഷണിപ്പെടുത്തി മാറ്റി നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
വയാനാട്ടിലും ഇതേ സമയം നബാര്‍ഡ് ഓഫീസിലേക്ക് ആക്രമണം ഉണ്ടായിട്ടുണ്ട് .രണ്ടിടത്ത് നിന്നും ഒരേ പോലെയുള്ള നോട്ടിസുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട് . കര്‍ഷകമുന്നേറ്റം വിജയിക്കട്ടെ, സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹനടപടികള്‍ അവസാനിപ്പിക്കുക എന്നിങ്ങനെ ആയിരുന്നു നോട്ടിസിലെ ഉള്ളടക്കം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.