തടയണകള്‍ പൊളിക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു
മൂന്നാറില്‍ ടാറ്റ നിര്‍മിച്ച തടയണകള്‍ പൊളിക്കുന്നത് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് തടഞ്ഞു. മൂന്നാര്‍ ,ലക്ഷ്മി, ചിറ്റുവരെ എസ്‌റ്റേറ്റുകളിലെ തടയണകള്‍ പൊളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ഈ ഉത്തരവിറക്കിയത്. തടയണ പൊളിക്കുന്നതിനുള്ള അധികാരം ഡാം സുരക്ഷാ അതോറിറ്റിക്കാണോ അതോ റവന്യൂ അതോറിറ്റിക്കാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നു പറഞ്ഞ കോടതി
തടയണ പൊളിക്കാന്‍ നോട്ടീസ് നല്‍കിയ ഇടുക്കി ജില്ലാ കളക്ടറെ വിമര്‍ശിച്ചു. കളക്ടറുടെ നടപടി പ്രഥമദൃഷ്ട്യാ തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.അതെ സമയം പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ മൂന്നാര്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ കേസ് കോടതി ഗ്രീന്‍ ബെഞ്ചിന് വിട്ടിരിക്കുന്നത്.ഇനി മുതല്‍ മൂന്നാര്‍ സംബന്ധിച്ച എല്ലാ കേസുകളും ഗ്രീന്‍ ബഞ്ചായിരിക്കും കൈകാര്യം ചെയ്യുക.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us