പ്രമുഖ പണ്ഡിതനും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ ഖാസി സി.എം.അബ്ദുല്ല മൗലവി (75)
അന്തരിച്ചു .തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് ചെമ്പിരിക്ക കടുക്കക്കല്ലിന് സമീപം കടലില്‍ ഒഴുകുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത് .രാത്രി ഉറങ്ങാന്‍ കിടന്ന ഖാസിയെ രാവിലെ വീട്ടില്‍ കാണാഞ്ഞതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്. താമസിച്ചിരുന്ന തറവാട്ടുവീടിന്റെ മുന്‍വശം താഴിട്ട് പൂട്ടിയിരുന്നു. വീട്ടുകാര്‍പോലും ഇത് പിന്നീടാണ് അറിഞ്ഞത്.മൃതദേഹം ചെമ്പരിക്കയിലെ വീട്ടിലെത്തിച്ച ശേഷം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനു പരിയാരത്തേക്കു മാറ്റുകയായിരുന്നു.തിങ്കളാഴ്ച വൈകീട്ട് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിലും മേല്‍പ്പറമ്പ് ജുമുഅത്ത് പള്ളി പരിസരത്തും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ചെമ്പിരിക്ക ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ് ഷാഫി, മുനീര്‍, ഉസ്മാന്‍, ഫാത്തിമത്ത് സുഹറ, ഹഫ്‌സ, ഹസീന, റാബിയ.
|