ടോമിന്‍ ജെ തച്ചങ്കരിയെ തിരിച്ചെടുക്കാനാവില്ല : സര്‍ക്കാര്‍
സസ്പെന്‍റ് ചെയ്യപ്പെട്ട ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാനാകില്ലെന്ന് സര്‍ക്കാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അറിയിച്ചു .എന്‍ ഐ എ തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തുന്ന ഈ അവസരത്തില്‍ അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്താല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ തച്ചങ്കരി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
അതെ സമയം തച്ചങ്കരി നല്‍കിയ ഹര്‍ജിയില്‍, വിദേശ യാത്ര നടത്തിയത് മുന്‍കൂര്‍ അനുമതിയോടെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് തച്ചങ്കരി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹത്തിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ കത്തും വിദേശ യാത്ര സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ഖത്തര്‍ സ്ഥാനപതി എന്നിവര്‍ അയച്ച കത്തും സര്‍ക്കാര്‍ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ട്രൈബ്യൂണല്‍ വിധി പിന്നീട് പ്രസ്താവിക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us