പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് കേരള മുഖ്യമന്ത്രി ഈക്കാര്യം ആവശ്യപ്പെട്ടത്.രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ച് പെട്രോളിയം വില നിശ്ചിയിക്കുന്ന സംവിധാനം പിന്‍വലിക്കണമെന്നും വില നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തു കളഞ്ഞ നടപടിയും റദ്ദാക്കണമെന്നും വി എസ് പറഞ്ഞു.ഇത് കൂടാതെ കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡല്‍ഹി മെട്രോ മാതൃകയില്‍ നടപ്പാക്കണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതിയില്‍ സകാര്യ പങ്കാളിത്തം വേണമെന്ന പിടിവാശി കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.യോഗത്തില്‍ കേന്ദ്ര മന്ത്രിമാരും രാജ്യത്തെ സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us