കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് ദിവസനേയാക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി സഹമന്ത്രി ഇ.അഹമ്മദ് അറിയിച്ചു.ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസമാണ്
കണ്ണൂരില്‍ നിന്ന് കോഴിക്കോട് വഴി യശ്വന്ത്പുരിലേ (ബാംഗ്ലൂര്‍)ക്കുള്ള ട്രെയിന്‍ സര്‍വീസ് നടത്തുന്നത് . കോച്ചിന്റെ ലഭ്യതയ്ക്കനുസരിച്ച് എത്രയും പെട്ടെന്ന് സര്‍വീസ് ദിനംപ്രതിയാക്കാനാണ് തീരുമാനം.കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ രാത്രിയാത്രാ നിരോധനം തുടരാനുള്ള തീരുമാനം ശരി വെച്ച കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനത്തെ തുടര്‍ന്ന് യാത്ര ക്ലേശം അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ഈ തീരുമാനം ആശ്വാസകരമാകും.
|