ഇപ്പോഴത്തെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍ കേരളാ ഹൈക്കോടതിയുടെ പുതിയചീഫ് ജസ്റ്റിസാവും.ഈയിടെ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എസ്ആര്‍ ബന്നൂര്‍മഠിന് പകരമാണ് ജസ്റ്റിസ് ചെലമേശ്വര്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസാവുന്നത്.ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനം ഉടനുണ്ടാകും. 1953 ജൂണ്‍ 23ന് ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ചെലമേശ്വര്‍ ജനിച്ചത്. ആന്ധ്രപ്രദേശ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷം 1976ല്‍ എന്റോള്‍ ചെയ്തു.1985ല്‍ ആന്ധ്രാപ്രദേശ് ലോകായുക്തയുടെ സ്റ്റാന്‍ഡിങ് കോണ്‍സലായി. 1988 മുതല്‍ രണ്ടുവര്‍ഷം ഗവ: പ്ലീഡറായും പ്രവര്‍ത്തിച്ചു. 1995 ല്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി. 1997 ജൂണ്‍ 23ന് ആന്ധ്രാ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സ്ഥാനമേറ്റു.2007 മേയ് മൂന്നിന് ഗോഹട്ടി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.
|