Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഒളിക്യാമറ :മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുത്തു  
 
കോഴിക്കോട് നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരണം സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖലാ എഡിജിപിയോട് കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനെ അഖില്‍ ജോസിനെ അറസ്റ്റു ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടയാളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.
കഴിഞ്ഞദിവസം ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കെ എം സി ടി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനികളില്‍ ഒരാളാണ് ടോയ് ലറ്റില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഒളിപ്പിച്ചു വെച്ചത് കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ ഓണ്‍ ചെയ്ത നിലയിലുള്ള മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ക്യാമറ പരിശോധിച്ചപ്പോള്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ രംഗങ്ങള്‍ അതില്‍ ചിത്രീകരിച്ചിരിച്ചതായി കണ്ടെത്തി .

തുടര്‍ന്ന് പെണ്‍കുട്ടി നടക്കാവുള്ള ബന്ധുവായ രാഹുലിനെ വിളിച്ചു വരുത്തി. രാഹുല്‍ ഹോട്ടലിലെത്തി ഹോട്ടലുകാരുമായി സംസാരിക്കുന്നതിനിടയില്‍ പൊലീസ് സ്ഥലത്തെത്തി ക്യാമറ ആവശ്യപ്പെട്ടു. എന്നാല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാത്രമേ താന്‍ ക്യാമറ കൈമാറുകയുള്ളൂവെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിനിടെയാണ്‌ രാഹുലിന്‌ പൊലീസ്‌ മര്‍ദ്ദനമേറ്റത്‌.
അതിനു ശേഷം രാഹുലിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ രാഹുലിന്‍റെ ചെവി തകര്‍ന്നു കേഴ്വി നഷ്ടപ്പെട്ടു. കഠിന മര്‍ദ്ദനമേറ്റ രാഹുലിനെ ആദ്യം ബീച്ച് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.

പിന്നീട്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ എസ് ശ്രീജിത്തിനെ ഓ‍ഫിസില്‍ പോയി കണ്ടു പെണ്‍കുട്ടി പരാതി പറയുകയും മൊബൈല്‍ ഫോണ്‍ കൈമാറുകയും ചെയ്യുകയായിരുന്നു. കമ്മിഷണര്‍ പരിശോധിച്ചതില്‍ ഫോണില്‍ ഒരു മണിക്കൂര്‍ 38 മിനിറ്റ്‌ നേരം ടോയ്‌ലറ്റ്‌ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് കമ്മീഷണര്‍ അറസ്റ്റിനു ഉത്തരവിട്ടത്. ഫോണ്‍ ഇപ്പോള്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news