അട്ടപ്പാടി പ്രശ്നം : പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
അട്ടപ്പാടി ഭൂമി തട്ടിപ്പ് പ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.കോണ്‍ഗ്രസിലെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഈ വിഷയം ഉന്നയിച്ച് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് .അട്ടപ്പാടിയില്‍ കാറ്റാടി യന്ത്രം സ്ഥാപിക്കാന്‍ 230 ഏക്കര്‍ സ്ഥലം വേണ്ടിടത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ 400 ഏക്കര്‍ സ്ഥലം തട്ടിയെടുത്ത് കമ്പനിക്ക് നല്‍കിയതായി തിരുവഞ്ചൂര്‍ പറഞ്ഞു . ഈ കാര്യത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രോജക്ട് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു .ഈ വിഷയം നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കൈയേറ്റ പ്രശ്‌നം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി എ.കെ ബാലന്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കും എന്നും സഭയെ അറിയിച്ചു.രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി എസ് ശര്‍മ്മയും അറിയിച്ചു.ഇവരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us