Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ആസിയാന്‍ കരാര്‍ കര്‍ഷകര്‍ക്ക് ഭീഷണി: ഗവര്‍ണര്‍  
 
ആസിയാന്‍ കരാര്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായി.പന്ത്രണ്ടാം നിയമസഭയുടെ പതിനാലാം സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇങ്ങനെ പറഞ്ഞത് .സംസ്ഥാനത്ത് വിലക്കയറ്റം നേരിടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനു വേണ്ടി പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടു ത്തുമെന്നും അദ്ദേഹം പറഞ്ഞു .എന്നാല്‍ അനാരോഗ്യം കാരണം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കി. 12 മിനുട്ടിനുശേഷം പ്രസംഗം നിര്‍ത്തുകയായിരുന്നു.ബുധനാഴ്ച ആരംഭിച്ച നിയമസഭ സമ്മേളനംമാര്‍ച്ച് 31നാണ് അവസാനിക്കുക.മാര്‍ച്ച് അഞ്ചിന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങള്‍ നിയമനിര്‍മ്മാണത്തിന് വേണ്ടിയുള്ളതാണ്.നടപ്പു സമ്മേളനത്തില്‍ 24 ദിവസമാണ് സഭ ചേരുക. 34 ബില്ലുകള്‍ ആണ് ഇത്തവണ നിയമസഭയ്ക്ക് പാസക്കാനുള്ളത്. കൂടാതെ 11 ഓര്‍ഡിനന്‍സുകളുമുണ്ട്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest kerala news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news