ടാറ്റയുടെ തടയണ തല്‍ക്കാലം പൊളിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവ് .ഡാം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് കളക്ടര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ടാറ്റ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്‍ രാമചന്ദ്രന്‍നായരുടെ ഈ ഉത്തരവ്.
മൂന്നാറില്‍ ചെണ്ടുവരൈ എസ്റ്റേറ്റില്‍ ടാറ്റ നിര്‍മ്മിച്ച തടയണയുടെ കാര്യത്തില്‍ ഫെബ്രുവരി ഒമ്പതാം തീയതി വരെ നിലവിലെ സ്ഥിതി തുടരാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത് .ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി ഡാം പൊളിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഫിബ്രവരി എട്ടാം തീയതി ജില്ലാ കളക്ടര്‍ വിളിച്ചിട്ടുള്ള ഹിയറിങ് കഴിഞ്ഞശേഷം പരാതിക്കാര്‍ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട് .
|