ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കമായി .പൂരം നാളും പൗര്‍ണമിയും ഒത്തുചേര്‍ന്ന ഞായറാഴ്ച രാവിലെ 10.10 നുള്ള മുഹൂര്‍ത്തത്തില്‍ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെ ഈ വര്‍ഷത്തെ പൊങ്കാലക്ക് ആരഭമായി .
പൊങ്കാല അര്‍പ്പിക്കാനായി ശനിയാഴ്ച രാവിലെ മുതല്‍ ഭക്തര്‍ തിരുവന്തപുരത്തേക്ക് എത്തിതുടങ്ങിയിരുന്നു .ഞായറാഴ്ച പുലര്‍ച്ചെ പള്ളിയുണര്‍ത്തലും തുടര്‍ന്ന് അഭിഷേകവും പന്തീരടി പൂജയും ദീപാരാധനയും കഴിഞ്ഞ് പുണ്യാഹം തളിച്ച് ക്ഷേത്രം ശുദ്ധിയാക്കി.തുടര്‍ന്ന് ശ്രീകോവിലിലെ ഭദ്രദീപത്തില്‍നിന്ന് തീ പകര്‍ന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് മേല്‍ശാന്തി ടി.എം.മുരളീധരന്‍ നമ്പൂതിരിപ്പാടിന് നല്‍കി. അദ്ദേഹം അത് ചെറിയ തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാലഅടുപ്പുകളിലേക്ക് പകര്‍ന്നു. ഇതിനുശേഷം തന്ത്രി മേല്‍ശാന്തിക്ക് പകര്‍ന്നുനല്‍കിയ തീ പച്ചപ്പന്തലിന് മുന്നില്‍ തോറ്റംപാട്ടുകാര്‍ ഒരുക്കിയ പണ്ടാരഅടുപ്പില്‍ പകരുന്നതോടെ പൊങ്കാല ആരംഭിച്ചു.കഴിഞ്ഞവര്‍ഷം 25 ലക്ഷത്തോളം പേര്‍ പൊങ്കാലയിട്ടപ്പോള്‍
ഈവര്‍ഷം 30 ലക്ഷത്തോളം പേര്‍ പൊങ്കാലഅര്‍പ്പിക്കാനായി എത്തിയതായാണ് കരുതപ്പെടുന്നത്.ഉച്ചകഴിഞ്ഞ് 3.15 നാണ് പൊങ്കാല നിവേദ്യം നടക്കുക .വന്‍ സുരക്ഷയാണ് പൊങ്കാലയോടനുബന്ധിച്ച് ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us