ലഫ്.ജനറല്‍ വിജയ് കുമാര്‍ സിംഗ് ആയിരിക്കും ഇന്ത്യയുടെ പുതിയ കരസേനാ മേധാവി.ഇപ്പോഴത്തെ കരസേന മേധാവിയായ ജനറല്‍ ദീപക് കപൂര്‍ മാര്‍ച്ച് 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് വിജയ് കുമാര്‍ സിംഗ് നിയമിതനാകുന്നത് .ഇപ്പോള്‍ ഈസ്റ്റേണ്‍ ആര്‍മി കമാന്‍ഡിന്റെ മേധാവിയാണ് വിജയകുമാര്‍ സിങ്. അതിവിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുള്ള വിജയ് കുമാര്‍ സിംഗ് രാജ്പുത്ത് റജിമെന്റിലെ ഓഫീസറാണ്.
|