ബി.ജെ.പിക്ക് പുതിയ നേതൃത്വം രംഗത്തെത്തേണ്ട സമയമായെന്ന് വെങ്കയ്യനായിഡു.അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുന്നത് എല്‍.കെ അദ്വാനി ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി .ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കുമ്പോഴാണ് അദ്വാനി പക്ഷത്തെ പ്രമുഖ നേതാവായ വെങ്കയ്യനായിഡു തന്നെ ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് . അണികള്‍ക്ക് ആത്മവിശ്വാസം കിട്ടാനാണ് അദ്വാനിയെ നിര്‍ബന്ധിച്ച് പ്രതിപക്ഷ നേതാക്കിയതെന്ന് പറഞ്ഞ നായിഡു അദ്വാനിക്ക് തോന്നുമ്പോള്‍ അദ്ദേഹം സ്ഥാനമൊഴിയുമെന്നും കൂട്ടി ചേര്‍ത്തു.
ജസ്വന്ത് സിങ്ങിനെ പുറത്താക്കുന്ന തീരുമാനത്തോട് ആദ്യം അദ്വാനി യോജിച്ചിരുന്നില്ല എന്നും ജനാധിപത്യ മര്യാദ അനുസരിച്ച് അദ്വാനിയും ഒടുവില്‍ അതിനോട് യോജിക്കുകയാണെന്നും അദ്വാനി വിശദമാക്കി .
|