തെലുങ്കാനയില്‍ നിന്നുള്ള 15 എം.എല്‍.എ.മാരില്‍ 12 പേരുടെ രാജികത്ത് ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കര്‍ എന്‍ .കിരണ്‍ കുമാര്‍ റെഡ്ഡി സ്വീകരിച്ചു.തെലുങ്കാന സംസ്ഥാന രൂപവത്കരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ പ്രവര്‍ത്തന പരിപാടിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് ഈ എം.എല്‍.എമാര്‍ രാജികത്ത് നല്‍കിയത് .തെലുങ്കാന രാഷ്ട്രീയ സമിതിയിലെ പത്തു പേരും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിലെ രണ്ട് എം.എല്‍.എമാരും ബി.ജെ.പി., ടി.ഡി.പി, പ്രജാരാജ്യം എന്നീ കക്ഷികളിലെ ഓരോ എം.എല്‍.എ.മാരുമാണ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചത്. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കാനുള്ള സാധ്യതയ്‌ക്കൊപ്പം ഐക്യആന്ധ്ര നിലനിര്‍ത്തണമെന്നആവശ്യവും പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ശ്രീകൃഷ്ണ കമ്മീഷന് നിര്‍ദേശം നല്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ഇവര്‍ രാജിവെച്ചിരിക്കുന്നത്.
|