ഇന്ത്യന്‍ വിമാനം തട്ടിയെടുത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതി തയ്യാറാക്കുന്നു എന്ന മുന്നറിയിപ്പിന് പിന്നാലെ പാരാ ഗ്ലൈഡിങ് ഉപയോഗിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്താനും ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഭീകരര്‍ യൂറോപ്പില്‍നിന്ന് 50 പാരാ ഗ്ലൈഡിങ് ഉപകരണങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് വിവരം .ഈ പശ്ചാത്തലത്തില്‍ താഴ്ന്നു പറക്കുന്ന എല്ലാ വസ്തുക്കളെയും റഡാറിലൂടെ നിരീക്ഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടുക്കും കനത്ത ജാഗ്രതയ്ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തില്‍ ഉന്നതയോഗം ചേര്‍ന്ന് സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലസ്ഥാനങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
|