Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  റെയില്‍വേ എഴുത്തുപരീക്ഷ നീട്ടി വെച്ചു  
 
എന്‍ക്വയറി കം റിസര്‍വേഷന്‍ ക്ലര്‍ക്ക്, ഗുഡ്‌സ് ഗാര്‍ഡ്‌സ് എന്നീ തസ്തികകളിലേക്ക് ജൂണ്‍ 27ന് നടത്താനിരുന്ന എഴുത്തുപരീക്ഷ റെയില്‍വേ മാറ്റിവെച്ചു .ചോദ്യക്കടലാസ് ചോര്‍ത്തി വന്‍അഴിമതി നടത്തിയത് വെളിപ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷ മാറ്റി വെച്ചിരിക്കുന്നത് .പുതുക്കിയ പരീക്ഷ തിയതി റെയില്‍വേ പിന്നീട് അറിയിക്കും . മുംബൈ, ഷോലാപുര്‍, നാഗ്പുര്‍ സെന്ററുകളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷന്‍മാസ്റ്റര്‍ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ചോര്‍ത്തിക്കൊടുത്ത് വന്‍തുക തട്ടിയത് .സംഭവത്തില്‍ ആരോപണവിധേയനായ മുംബൈ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എസ്.എം. ശര്‍മയെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട് .ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് .
ശര്‍മയുടെ മകന്‍ ഉള്‍പ്പെടെ എട്ടുപേരെ സി.ബി.ഐ. അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെ കോടതി ജുഡീഷ്യല്‍കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് .ചോദ്യക്കടലാസ് ചോര്‍ത്തിനല്‍കുന്നതിന് ഉദ്യോഗാര്‍ഥികളില്‍നിന്ന് 3.5 ലക്ഷംരൂപ വീതമാണ് പ്രതികള്‍ കൈപ്പറ്റിയതെന്ന് സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്.

20/06/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest National news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ഫിഡില്‍
Directed by: Prabhakaran Muthana
Staring : Varun J.Thilak,Jagathy Sreekumar, Salim Kumar, Jagadeesh, , Lakshmi Priya, Ananya
   
         
    Related news