ബജറ്റില്‍ ഏര്‍പ്പെടുത്തിയ പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങവേ പ്രത്യേക വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത് .
ജനപ്രിയ സാമ്പത്തിക നയങ്ങള്‍ ദീര്‍ഘകാലം തുടര്‍ന്നാല്‍ അത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി
പണപ്പെരുപ്പം രൂക്ഷമാക്കാത്ത തരത്തില്‍ വിലവര്‍ധനയെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|