Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഇന്ധനവില വര്‍ദ്ധന പിന്‍വലിക്കില്ല :മന്‍മോഹന്‍സിങ്  
 
വര്‍ദ്ധിപ്പിച്ച ഇന്ധനവില പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.കാനഡയിലെ ടൊറന്റോയില്‍ ജി-20 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും വഴി വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത് .പെട്രോളിന്റെ വില നിയന്ത്രണം എടുത്ത് കളഞ്ഞത് പോലെ ഡീസലിന്റെ വില നിയന്ത്രണവും എടുത്തു കളയുമെന്നും അദ്ദേഹം അറിയിച്ചു .ഇന്ധനവില നിയന്ത്രണം സ്വതന്ത്രമാക്കുന്നതിനുള്ള നടപടികള്‍ അനിവാര്യമാണെന്നും അമിത ജനപ്രീതി രാജ്യ പുരോഗതിക്ക് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 25നാണ് പെട്രോളിന് 3.73 രൂപയും ഡീസലിന് 2 രൂപയും എല്‍.പി.ജി. ഗ്യാസിന് 35 രൂപയും കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇടതുകക്ഷികള്‍ ജൂലായ് 5ന് രാജ്യവ്യാപക പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

29/06/2010
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest National news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ആത്മകഥ
Directed by: Santhosh Pavithram , Shafeer Sait
Staring : Sreenivasan, Sharbani Mukherjee, Jagathy, Shafna
   
         
    Related news