കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നികുതി പരിഷ്കാരത്തിന്റെ ഭാഗമായി പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കും .ഈ പരിഷ്കാരത്തിന്‍റെ ഭാഗമായി പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ലിറ്ററിന് ഒരു രൂപ കൂടും .ഇത് പ്രകാരം പെട്രോളിന് 2.67 രൂപയും ഡീസലിന് 2.58 രൂപയുമാണ് വര്‍ധിക്കുക.പെട്രോള്‍ ഡീസല്‍ വില വര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇപ്പോള്‍ തന്നെ വിലക്കയറ്റം മൂലം നട്ടം തിരയുന്ന സാധാരണക്കാര്‍ക്ക് ഈ തീരുമാനം ഒരു കനത്ത പ്രഹരമാകുമെന്നാണ് കരുതപ്പെടുന്നത് .ഇത് കൂടാതെ എക്‌സൈസ് തീരുവ രണ്ട് ശതമാനം ഉയര്‍ത്തിയത് സിമന്റ്, ബൈക്ക്, എ.സി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ വില വര്‍ധനയ്ക്ക് ഇടയാക്കും.
|