കഴിഞ്ഞ 17 വര്‍ഷമായി പാകിസ്‌താനിലെ കോട്ട് ലഘ്‌പത് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരനായ സരബ്‌ജിത്ത് സിങ്ങിന്റെ വധശിക്ഷ റദ്ദാക്കാനുള്ള ദയാഹര്‍ജി പാക് സുപ്രിം കോടതി തള്ളി. സരബ്‌ജിത്ത് സിങ്ങിന്റെ അഭിഭാഷകന്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.തിങ്കളാഴ്ച കേസ് പരിഗണിച്ച സമയത്ത് സരബ്ജീത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നില്ല.അതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ച കേസ് പരിഗണിച്ചപ്പോഴും സരബ്ജീത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്. വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയെങ്കിലും പാകിസ്ഥാന്‍ പ്രസിഡന്‍റിന് സരബ്ജീത് പരാതി നല്‍കിയിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ ഓഫീസില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സരബ്ജീത്തിന്‍റെ അവസാന പ്രതീക്ഷ. 1990ല്‍ ലാഹോറിലുണ്ടായ സ്ഫോടനത്തില്‍ പങ്ക് ഉണ്ടെന്നു ആരോപിച്ചാണ് സരബ്ജീതിനെ പാക് കോടതി വധശിക്ഷക്ക് വിധിച്ചത്. 2008 ഏപ്രില്‍ ഒന്നിന് സരബ്ജീതിന്‍റെ ശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ ഇടപെടലിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us