ഈ വര്‍ഷത്തെ പത്മപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകീട്ടോടെയാണ്
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികളായ പത്മപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ചലച്ചിത്ര സംഗീത സംവിധായകനും ,ഓസ്കാര്‍ അവാര്‍ഡ് ജേതാവുമായ എ ആര്‍ റഹ്മാനും ,ബോളി വുഡ് നടന്‍ ആയ ആമീര്‍ ഖാനും പത്മഭൂഷണ്‍ ലഭിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടിക്ക് പത്മശ്രീയാണ് ലഭിച്ചത് .
ഉമയാള്‍പുരം ശിവരാമന്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പത്മവിഭൂഷണ്‍ ലഭിക്കുന്നത്.
ആമീര്‍ ഖാന്‍, എ.ആര്‍ റഹ് മാന്‍ എന്നിവര്‍ക്ക് പുറമേ ഡോ. പി.കെ വാര്യര്‍, ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, ഇ.ടി നാരായണമൂസ്‍, ഇളയരാജ, കുഴൂര്‍ നാരായണമാരാര്‍, അക്ബര്‍ പദംസിങ് തുടങ്ങിയവക്കാണ് പത്മഭൂഷണ്‍ ലഭിക്കുക .
കെ. രാഘവന്‍മാസ്റ്റര്‍, ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. പുഷ്പാംഗദന്‍, കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, രവി പിള്ള, സൈന നെഹ്വാള്‍, വീരേന്ദര്‍ സേവാഗ്, സെയ്ഫ് അലിഖാന്‍, രേഖ തുടങ്ങിയവര്‍ക്കാണ് റസൂല്‍ പൂക്കുട്ടിക്ക് പുറമേ പത്മശ്രീ പുരസ്‌ക്കാരം ലഭിക്കുന്നത് .ഈ വര്‍ഷത്തെ പത്മപുരസ്‌ക്കാരങ്ങള്‍ കൂടുതലും ലഭിച്ചിരിക്കുന്നത് മലയാളികള്‍ക്കാണ്.
|